പരകായം

 



വിരസസാഗര ശൃംഗിയാം വിരഹമോതിയ 

വിവശഗാഥകേട്ട്, തരളിതരാം 

ത്വരിഗമനസഖിഭാവങ്ങളെന്നെ 

സരസവിമല വിഹായസ്സിനോമലാളാക്കി.

പറയാനുണ്ടെന്നോടെനിക്ക് പകലന്തിയോളം 

പാതിമറന്നോരായിരം പാഴ്കിനാവുകൾ.


ചിന്തകൾ ചിന്തേറിട്ടൊരു കോട്ടയിൽ 

പ്രജയില്ലാപ്രഭുവായ്, ധ്യാനനിമഗ്നനായ് ഞാൻ.

ചിന്തിച്ചിരിക്കണോയെന്നു   ചിന്തിച്ചിരിക്കുവാൻ 

ചോതനചോരുന്ന ചേതന വേണ്ടുവോ?

ഹാ! ചിന്തിച്ചിരിക്കാൻ നേരമില്ലോട്ടുമേ,

ചിന്തകൾപേറി ഞാൻ ചിരശവമാകുമോ?

കനവിൻചുഴിയിലാഴ്ന്നു ഞാനെന്നെമറക്കുമോ?


Comments

Popular posts from this blog

കഴുത

Stop Me Before I Kill Again