കഴുത

  



സ്വപ്ന ലോകത്തെ കൊട്ടാരവാതിൽക്കൽ തട്ടി

ഗുരുവന്ദ്യൻ ഒരു കടലാസ്കെട്ടു നീട്ടി

ഉച്ചവെയിലത്തു വാടിതളർന്നോരെൻ

ഉച്ചി മറക്കാനും ആകാതോരരക്കെട്ട്


" വീരാ, വീരേന്ദ്ര യത്നിച്ചു കാണുമല്ലോ നീ പാടെ

വീണ്ടുമൊരൊറ്റയനെപ്പോൽ സമ്പൂജ്യനായി നീ"


കൂട്ടിലടച്ചൊരു കുട്ടിക്കുരങ്ങെന്നപ്പോൽ നോക്കി

കുതുകമേറും സഹമിഴികളൊക്കെയും

വൈകിയില്ല പിന്നെ പട്ടാഭിഷേക കർമ്മങ്ങൾ

കരാള ഹസ്തങ്ങൾ പതിച്ചെൻ നെറ്റിയിൽ

ഗുരുതൻ മിഴികളെക്കാൾ ഉരുണ്ടൊരു വൃത്തം


പള്ളിത്തേർ തെക്കോട്ടു ഉരുണ്ടുനീങ്ങി

പടിക്കലേ കാത്തുനിൽപുണ്ടിത ഒരു കുട്ടിച്ചാത്തൻ

ചാത്തന്റെ ചാട്ടംകണ്ടണഞ്ഞു ചിലർ

മുന്നിൽ ചരിഞ്ഞൊരു ത്രസ്സുമായ് മദർ ഇന്ത്യ

പിന്നിൽ കയർ പിരിക്കുന്നു ചാക്കോ മാഷ്


മുടികൊണ്ട് മറച്ചൊരാ മുദ്ര കണ്ടലറി ചാത്തൻ

നിണനിറം കണ്ടൊരു കാളപോൽ സടകുടഞ്ഞിരുവരും

കല്പിച്ചു ശാസനം : " വിഴുപ്പേണ്ടും കഴുതപൊൽ ഇനിമേൽ

ചുമക്കു നി മിടുക്കനാം സഹപാടി സുഗുണനെ ".

Comments

Popular posts from this blog

പരകായം

Stop Me Before I Kill Again